കീം റാങ്ക് പട്ടിക റദ്ദാക്കണമെന്ന കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. കേസ് നാളെ പരിഗണിക്കാന്‍ മാറ്റി. കേസില്‍ കേരളം അപ്പീല്‍ നല്‍കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ നയമല്ല പ്രശ്നമെന്നും നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമര്‍ശം. കേരള വിദ്യാര്‍ത്ഥികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്.വലിയ പ്രതിസന്ധിയാണ് കേരള സിലബസിലുള്ള വിദ്യാര്‍ത്ഥികള്‍ നേരിട്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. പരീക്ഷാഫലത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് മാറ്റം വരുത്തിയതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.