ശ്രീനഗര്‍ താഴ്വരയില്‍ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് പഹൽഗാമിൽ വ്യാപാരി കസ്റ്റഡിയിൽ. ആക്രമണത്തിന് 15 ദിവസം മുൻപ് കട തുടങ്ങിയ വ്യാപാരിയെയാണ് ദേശീയ സുരക്ഷ ഏജൻസി കസ്റ്റഡിയിലെടുത്തത്.