പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. കൊല്ലപ്പെട്ട അലന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാര്‍. മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടും വനംവകുപ്പ് നാട്ടുകാരെ അറിയിച്ചില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് 23കാരന്‍ അലന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കവെ അലന് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. അലന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാട്ടാന ആക്രമണത്തില്‍ മാതാവ് വിജിക്കും ഗുരുതരമായി പരിക്കേറ്റു.