കണ്ണൂർ കണ്ണപുരത്തെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു. "ഇത്തരം സ്ഫോടനങ്ങൾ ഉണ്ടാവുകയും അപായങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്, ദുഃഖകരമാണ്. പ്രാഥമിക വിവരമനുസരിച്ച് അതൊരു പടക്കനിർമ്മാണ ശാലയിലോ മറ്റോ ആണ് സംഭവിച്ചത് എന്നാണ് അറിയുന്നത്. പ്രത്യക്ഷത്തിൽ കാണുന്നതിനപ്പുറം സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തും. അത്തരം കാര്യങ്ങളിൽ കുറ്റവാളികളെ കണ്ടെത്തുന്നതിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊലീസ് സംവിധാനം കേരളത്തിലുണ്ടെന്ന്," എം.എ. ബേബി പറഞ്ഞു.