തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. കൈപ്പിഴകള്‍ ഉയര്‍ത്തിക്കാട്ടി കലുങ്ക് വികസന സംവാദത്തിന്റെ പൊലിമ കുറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു. എം.പി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.