വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. അതിനെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സി.പി.ഐ.എം. ഉദ്ഘാടന ചടങ്ങിലേക്ക് അർഹിക്കുന്ന രീതിയിൽ അല്ല പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. ക്ഷണിക്കാൻ സംസ്ഥാന സർക്കാരിന് യോജിപ്പുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിനെ അപമാനിച്ചെന്നും എം.എം.ഹസൻ പറഞ്ഞു.