Share this Article
Union Budget
Watch Video അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിന് ജാമ്യത്തിൽ ഇളവില്ല
Baylin Das

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഡ്വക്കേറ്റ് ബെയിലിൻ ദാസിന് ജാമ്യത്തിൽ ഇളവില്ല. വഞ്ചിയൂർ പരിധിയിൽ വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബെയിലിൻ നൽകിയ ഹർജി കോടതി തള്ളി. കേസിലെ ജാമ്യ വ്യവസ്ഥ നിലനിൽക്കുമെന്നും കോടതി അറിയിച്ചു. രണ്ടു മാസത്തേക്ക് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് ജാമ്യ വ്യവസ്ഥ. കഴിഞ്ഞ മാസമാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ ബെയ്ലിൻ ദാസ് ഓഫീസിൽ വച്ച് മർദിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories