പിഎം ശ്രീ പദ്ധതിയില്‍ പുതിയ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. സര്‍ക്കാരിന് നേരത്തെയുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും പുതിയ സാഹചര്യം ഉണ്ടായതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തെ ആക്രമിക്കുന്ന സാഹചര്യം തുടരുന്നുണ്ട്. ഇത് എല്ലാകാലത്തും തുടരുന്ന കാര്യമാണ്. കേരളം അടിയറവ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.