വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം തോട്ടക്കാട് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴരമുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പൊങ്ങന്താനം യുപി സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹനാപകടത്തിലായികുന്നു സുധി മരിച്ചത്.