Share this Article
News Malayalam 24x7
ഗുരുവായൂരമ്പല നടയില്‍ റെക്കോഡ് നേട്ടത്തില്‍;3 ദിവസംകൊണ്ട് സിനിമ കണ്ടത് 15 ലക്ഷത്തോളം ആളുകള്‍

Guruvayoor Ambalanadayi in record achievement; 15 lakh people watched the movie in 3 days

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചെത്തിയ ഗുരുവായൂരമ്പല നടയില്‍ റെക്കോഡ് നേട്ടത്തില്‍. മൂന്ന് ദിവസംകൊണ്ട് ലോകമെമ്പാടുമുള്ള 15 ലക്ഷത്തോളം ആളുകളാണ് സിനിമ കണ്ടത്.

മെയ് 16 ന് തീയേറ്ററിലെത്തിയ ഗുരുവായൂരമ്പല നടയിലിന് ഇതിനോടകം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിഖില വിമല്‍, പൃഥ്വിരാജ് സുകുമാരന്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് തുടങ്ങി വലിയ താരനിരയാണ് ഈ ഫാമിലി എന്റര്‍ടെയിനറില്‍ അണിനിരന്നത്.

ലോകമെമ്പാടുമുള്ള 15 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ചിത്രം കണ്ടിരിക്കുന്നത്. മിക്ക തീയ്യേറ്ററുകളും ഹൗസ് ഫുള്ളാണ്. കൂടാതെ കെ ഫോര്‍ കല്ല്യാണം എന്ന പാട്ടും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്. ചിത്രം പുറത്തിറങ്ങി ആകെ നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

മൂന്നു ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍  ചിത്രം നേടിയത് 30 കോടിയിലധികം രൂപയാണ്. മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍15.55 കോടിയാണ്. കേരളത്തില്‍ നിന്നും അഞ്ച് കോടിയിലേറെ ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ചിത്രം 50 കോടി ക്ലബ്ലിലേക്കുള്ള കുതിപ്പാണെന്ന പ്രതീക്ഷയിലാണ് സിനിമാ ആരാധകര്‍.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories