Share this Article
News Malayalam 24x7
"സൂപ്പർ സ്റ്റാർ കല്ല്യാണി " ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി
Superstar Kalyani first look poster released

സൂപ്പർ സ്റ്റാർ കല്ല്യാണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടൻ  സുരാജ് വെഞ്ഞാറമൂടിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രം റിലീസിങ്ങിന്  ഒരുങ്ങുന്നു.

രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്ല്യാണി  ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഡയാന ഹമീദ്  കല്ല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത്‌ ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. 

 ഗാനരചന  രജീഷ്.വി രാജ.സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. വിപിൻ രാജ് ആണ് ക്യാമറ, എഡിറ്റിംഗ് ഹരി ഗീത സദാശിവൻ,കൺട്രോളർ ക്ലമന്റ് കുട്ടൻ. മേക്കപ്പ് എൽദോസ്.

കോസ്റ്റുംസ് സുനീത.ആർട്ട്‌  സുബാഹു മുതുകാട്. സ്റ്റണ്ട് ബ്‌റൂസ്‌ലി രാജേഷ്,.നൃത്തം ആന്റോ ജീൻ പോൾ.പ്രൊജക്റ്റ്‌ ഡിസൈനർ  ജോബി ജോൺ. പി ആർ ഒ എം കെ ഷെജിൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories