Share this Article
News Malayalam 24x7
മമ്മൂട്ടി ചിത്രത്തിന് അന്താരാഷ്ട്ര നേട്ടം: ടോപ് 10 ഹൊറര്‍ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി ഭ്രമയുഗം
വെബ് ടീം
posted on 03-10-2024
1 min read
bramayugam

കൊച്ചി:റിലീസ് ചെയ്ത് പത്താം ദിനത്തിൽ തന്നെ അൻപത് കോടി ക്ലബ്ബിലെത്തിയ മമ്മൂട്ടി ചിത്രത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തില്‍ പ്രശസ്തമായ എന്റര്‍ടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റര്‍ബോക്‌സിഡിന്റെ 2024 ലെ ടോപ് 10 ഹൊറര്‍ ചിത്രങ്ങളില്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.ഹോളിവുഡ് ചിത്രം ദ സബ്സ്റ്റന്‍സ് ആണ് ഒന്നാം സ്ഥാനം. ജപ്പാനീസ് ചിത്രം ചിമേ, തായ്‌ലന്റ് ചിത്രം ഡെഡ് ടാലന്റസ് സൊസൈറ്റി, അമേരിക്കന്‍ ചിത്രങ്ങളായ യുവര്‍ മോണ്‍സ്റ്റര്‍, ഏലിയന്‍, സ്‌ട്രേഞ്ച് ഡാര്‍ലിങ്, ഐ സോ ദ ടിവി ഗ്ലോ, ഡാനിഷ് ചിത്രം ദ ഗേള്‍ വിത്ത് ദ നീഡില്‍, കൊറിയന്‍ ചിത്രം എക്‌സ്ഹ്യൂമ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങള്‍.

രാഹുൽ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്നാണ് ഭ്രമയുഗത്തിനെ ലെറ്റര്‍ ബോക്‌സ്ഡ് തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രവും ഭ്രമയുഗമാണ്.

2024 ല്‍ ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ കൂട്ടിചേര്‍ക്കും. ലെറ്റര്‍ബോക്സ്ഡ് അംഗങ്ങള്‍ നല്‍കിയ ശരാശരി റേറ്റിംഗ് അനുസരിച്ചാണ് ചിത്രങ്ങളുടെ റാങ്ക് നിര്‍ണയിച്ചിരിക്കുന്നത്. ഫീച്ചര്‍ ചിത്രങ്ങള്‍ ആയിരിക്കണം, സിനിമകള്‍ക്ക് 2024-ല്‍ ഏതെങ്കിലും രാജ്യത്ത് ആദ്യമായി ദേശീയ റിലീസ് ഉണ്ടായിരിക്കണം, മിനിമം ആയിരം റേറ്റിങ്‌സ് ചിത്രത്തിന് ലഭിക്കണം എന്നിങ്ങനെയാണ് ലിസ്റ്റില്‍ ഇടംപിടിക്കുന്നതിനുള്ള യോഗ്യത നിര്‍ദ്ദേശങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories