Share this Article
News Malayalam 24x7
മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷന്‍ സർവൈവൽ ചിത്രം എക്സിറ്റിന്റെ Trailer പുറത്ത്
Malayalam's first Foxy action survival movie Exit trailer is out

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയ്യുന്ന ചിത്രം എക്‌സിറ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്. സംഭാഷണമില്ലാതെ, അനിമല്‍ ഫ്‌ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്‌സി ആക്ഷന്‍ സര്‍വൈല്‍ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയ്‌ലര്‍ ഗംഭീര അഭിപ്രായം നേടുകയും ചെയ്തു. ഒരു കംപ്ലീറ്റ് ഡാര്‍ക്ക് മൂഡില്‍ ഒരുക്കിയ ചിത്രം മാര്‍ച്ച് 8ന് തിയേറ്ററുകളിലെത്തും. ചങ്ങലയില്‍ പൂട്ടിയിട്ട ഒരു മനുഷ്യന്റെ വിചിത്രമായ രൂപവും മൃഗ സമാനമായ പ്രകൃതവും കാണിക്കുന്നതാണ് ട്രെയ്‌ലര്‍.  

മലയാളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തും. നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ.

തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. വിശാഖിനെ കൂടാതെ തമിഴ് നടന്‍ ശ്രീറാം, വൈശാഖ് വിജയന്‍, ആഷ്‌ലിന്‍ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസംഗ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീരാം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories