ന്യൂഡൽഹി: ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലേക്ക്. ചിത്രത്തിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ഏപ്രിൽ 17ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു റിലീസ് നീട്ടിയത്.
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ആരോപണം ഉന്നയിച്ച ആരുടേയും കൈയിൽ നിന്ന് ചിത്രം നിർമിക്കാൻ പണം വാങ്ങിയിട്ടില്ലെന്ന് നിർമാതാവ് നൈസാം സലാം വ്യക്തമാക്കിയിരുന്നു. തുടർന്ന് നൈസാം സലാം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നൈസാം സലാമിന് വേണ്ടി അഡ്വ: ഉമാ ദേവി, അഡ്വ: സുകേഷ് റോയ്, അഡ്വ: മീര മേനോൻ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.