Share this Article
News Malayalam 24x7
നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങി
Nayanthara's Wedding Documentary Released

വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി ' നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' പുറത്തിറങ്ങി.

നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാവാന്‍ കാരണമായ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിന് ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.ശേഷം നയന്‍താര സമൂഹമാധ്യമത്തിലൂടെ ധനുഷിനെ വിമര്‍ശിച്ച് തുറന്ന കത്ത് എഴുതുകയായിരുന്നു.

10 സെക്കന്റിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്നും , പ്രതികാര നടപടി എടുക്കുന്നു എന്നുമായിരുന്നു നയന്‍താരയുടെ ആരോപണങ്ങള്‍.അതിനിടെയിലാണ് നെറ്റ്ഫ്ളിക്സ് വിവാഹ ഡോക്യുമെന്ററി പുറത്തിറക്കിയത്.വിവാദങ്ങള്‍ക്ക് കാരണമായ നാനും റൗഡിതാന്‍ സിനിമയുടെ അണിയറ ദ്യശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories