Share this Article
KERALAVISION TELEVISION AWARDS 2025
കള്ളടിച്ച് മൂത്ത് പഴുത്ത്, സകലതും അടിച്ചു പോയ,എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡി; ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം: വിനായകൻ
വെബ് ടീം
posted on 03-06-2025
1 min read
VINAYAKAN

കൊച്ചി: മദ്യം മൂലം ആരോഗ്യം നശിച്ചവർ പോലും പൊതുേവദിയിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്ന് നടൻ വിനായകൻ. കള്ളടിച്ച് മൂത്ത് പഴുത്ത്, സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണെന്ന് നടന്‍ വിനായകൻ  ഫെയ്സ്ബുക്കിൽ കുറിച്ചു.

ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ... ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്. നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്? – വിനായകന്‍ കുറിച്ചു.

ഈ പോസ്റ്റിന് താഴെ വരുന്ന കമന്‍റുകളില്‍ നടന്‍ സലിം കുമാറിനെ ഉന്നമിട്ടാണ് വിനായകന്‍റെ ഈ വാക്കുകളെന്നാണ് ഭൂരിഭാഗവും. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ സലിംകുമാർ പരിപാടിക്കു ശേഷം തിരികെ പോകവെ കാൽ വഴുതി വീണിരുന്നു. പെട്ടെന്നു തന്നെ ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ പിടിച്ചുയർത്തി. പിന്നീട് കാറിലേക്ക് അദ്ദേഹം സ്വയം നടന്നു പോകുകയും ചെയ്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories