Share this Article
'ഇതാണ് ആൾ, 'നവംബറിലാണ് കല്യാണം, അധികം ദിവസങ്ങളില്ല; വരൻ ബോഡി ബിൽഡർ', വിവാഹത്തെക്കുറിച്ച് റിമി ടോമി
വെബ് ടീം
9 hours 49 Minutes Ago
1 min read
RIMI TOMY

കുറച്ചുദിവസങ്ങളായി ​ഗായിക റിമി ടോമിയുടെ വിവാഹം സംബന്ധിച്ച വാർത്തകൾ കൊണ്ട് നിറയുകയാണ് മലയാള വിനോദലോകം.കഴിഞ്ഞ ദിവസം  താൻ രണ്ടാമതും വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. നടനോ ​ഗായകനോ പ്രശസ്തനോ ആയ വ്യക്തിയല്ലെന്നും റിമി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആളാരാണെന്ന് തന്റെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് റിമി ഇപ്പോൾ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി ഇക്കാര്യം പങ്കുവച്ചത്.ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവല്ലിയിൽ നവംബറിൽ തന്നെ വിവാഹം നടക്കുമെന്ന് റിമി അറിയിച്ചു. വിവാഹക്ഷണക്കത്തും റിമി വിഡിയോയിൽ പങ്കുവെച്ചു.

"നവംബറിലാണ് കല്യാണം. കല്യാണക്കുറി നിങ്ങളെ കാണിക്കാം. കല്യാണച്ചെക്കൻ ബോംബെയിൽ നിന്നാണ്, ബോഡി ബിൽഡറാണ്. ട്രെയ്‌നറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. മലയാളിയാണ്, പേര് ലിബിൻ മാത്യു. മാർച്ച് 10-നാണ് ഞങ്ങൾ ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14-ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്.

അതിന് മുൻപേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി. കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം. മുൻ ഭർത്താവിന്റെ ഫോട്ടോ വെച്ച് ഒരുപാട് പോസ്റ്റുകൾ കണ്ടു. അവരെ വെറുതേ വിട്ടേക്ക്. അദ്ദേഹവും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നേക്കാൾ നല്ലൊരു പാർട്ണറെ അദ്ദേഹത്തിന് കിട്ടി. അവർ സന്തോഷത്തോടെ ജീവിക്കുന്നു.

ഈ സമയത്ത് എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് വെറുതേ പറയുന്നത് എന്നതിൽ എനിക്ക് സങ്കടം തോന്നി. കൺമണി, കുട്ടാപ്പി, കുട്ടിമണി എന്നിവരാണ് എന്റെ ലോകം. എവിടെയും പോവുന്നില്ല. പക്ഷേ, കുറച്ച് കൂടുതൽ ബോംബെയിലായിരിക്കും. ഡോംബിവല്ലി എന്ന സ്ഥലത്തായിരിക്കും കല്യാണം.

ചെറിയ പള്ളിയിൽ കുഞ്ഞ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഒരു ചടങ്ങേയുള്ളൂ. ഇൻഡസ്ട്രിയിൽ നിന്ന് പോലും ആരെയും വിളിക്കുന്നില്ല. അതിനുമാത്രം ആർഭാടമുള്ള കല്യാണമല്ല. ജിം ദൈവമായി കാണുന്ന ആളാണ് ലിബിൻ. ജിമ്മിനകത്ത് തമാശയും കളിയും കാര്യങ്ങളും അനുവദിക്കില്ല. ഉഗ്രൻ ട്രെയ്‌നറാണ്.

ചില കണക്ഷൻസ്, നമുക്ക് സംസാരിക്കുമ്പോൾ വല്ലാതെ നമുക്ക് ഫീൽ ചെയ്യും. ഞാൻ അതിലാണ് വിശ്വസിക്കുന്നത്. ഒരു ദൈവികത ഉണ്ടതിൽ. ദൈവത്തോട് ഞാനും അത്രയധികം ആ​ഗ്രഹിച്ച് പ്രാർഥിച്ച് ഇരിക്കുന്ന ഒരു സമയത്ത് അതുപോലെ അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പാട്ണറെ ആ​ഗ്രഹിച്ച് ഇരിക്കുന്ന സമയത്ത്, കറക്ടായി ഞങ്ങൾ കണ്ടുമുട്ടിയതു പോലെയാണ് തോന്നുന്നത്.

ഇത്രയും ഒരു 9 മാസം ആയപ്പോഴും നമുക്ക് ഫീൽ ചെയ്യുന്നതും അങ്ങനെയാണ്. പിന്നെ ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ. ഒരുപാട് മുൻവിധിയൊന്നുമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ, നാളെ എന്താണെന്ന് പോലും അറിയാത്ത ആൾക്കാരാണ്. അപ്പോൾ അങ്ങ് ജീവിക്കുക. ഒരു പ്രതീക്ഷയിൽ ഒരു പോസിറ്റിവിറ്റിയിൽ.

അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, സന്തോഷം, പോസിറ്റിവിറ്റി, സമാധാനം ഒക്കെയാണ്. ജീവിതത്തിൽ നമുക്കേറ്റവും വേണ്ടത്, മനസമാധാനത്തോടെ ഇരിക്കാൻ പറ്റുക, എന്തൊരു കാര്യത്തിനും ഒരു പരിഹാരം കിട്ടുക, ഒരു ആശ്വാസം കിട്ടുക. എന്ത് വന്നാലും ഒരാൾ കൂടെയുണ്ട് എന്നുള്ള ഒരു ധൈര്യം. ഇതൊക്കെ എനിക്ക് വല്ലാതെ ലിബിന്റെ ഭാ​ഗത്തു നിന്ന് ഫീൽ ചെയ്തു. ഒരച്ഛന്റെ സ്ഥാനത്ത്, ചേട്ടന്റെ സ്ഥാനത്ത്, ഭർത്താവിന്റെ അതിലുമപരിയായി ഒരു സുഹൃത്തിന്റെ. എല്ലാം കൂടി ചേർന്ന ഒരാളായിട്ടാണ് എനിക്കിപ്പോൾ ഫീൽ ചെയ്യുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories