മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവലി'ന്റെ റിലീസ് മാറ്റി. നവംബര്‍ 27-നാണ് ചിത്രം ആഗോള റിലീസായിയെത്തേണ്ടിയിരുന്നത്.റിലീസ് മാറ്റുന്നതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെയറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍' മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
സിനിമയുടെ പുതിയ റിലീസ് തീയതി ഉടൻ അറിയിക്കും എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററും അവർ പങ്കുവെച്ചു. താരങ്ങളെ കാണിക്കാതെ ഒരു കാർ മാത്രമാണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടിയും ഇതേ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദ് സംഗീത സംവിധാനവും ഫൈസൽ അലി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.