Share this Article
News Malayalam 24x7
അച്ഛന്റെ റെക്കോർഡിനൊപ്പം അപ്പുവും; ഹാട്രിക് 50 കോടി നേട്ടവുമായി പ്രണവ് മോഹൻലാൽ, 'ഡീയസ് ഈറേ' കുതിപ്പ്
വെബ് ടീം
2 hours 44 Minutes Ago
1 min read
dies irae

രാഹുൽ സദാശിവന്റെ 'ഡീയസ് ഈറേ'യിലൂടെ അച്ഛന്റെ റെക്കോർഡിനൊപ്പം മകൻ അപ്പുവും. 50 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട് പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറേ'. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 50 കോടി പിന്നിട്ടത്. ഇതോടെ, തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 50 കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള നടനായി പ്രണവ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ സിനിമകളും ഈ നേട്ടം കൈവരിച്ചിരുന്നു.മോഹൻലാൽ ആണ് ആദ്യമായി മലയാളത്തിൽ നിന്ന് ഹാട്രിക് നേട്ടം സ്വന്തമാക്കിയ ആദ്യനടൻ. 2025-ൽ പുറത്തിറങ്ങിയ 'ഹൃദയപൂർവം', 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയമായി. 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങള്‍ ആകെ കളക്ഷനില്‍ 200 കോടിയും കടന്നിരുന്നു. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013-ല്‍ പുറത്തിറങ്ങിയ 'ദൃശ്യ'മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories