Share this Article
News Malayalam 24x7
ജിമ്മിൽ വര്‍ക്കൗട്ട് കഴിഞ്ഞ് അത്താഴം; നടന്നുവരുംവഴി തളർന്നുവീണു, ഹൃദയാഘാതം; വിദ്യാര്‍ഥി മരിച്ചു
വെബ് ടീം
posted on 03-04-2025
1 min read
ulkarsh

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി കൂട്ടുകാര്‍ക്കൊപ്പം അത്താഴം കഴിച്ച് തിരിച്ചുവരുമ്പോള്‍ തളര്‍ന്നുവീണ ഇന്ത്യൻ വിദ്യാർത്ഥി   ഉത്കര്‍ഷ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.  കസാഖ്സ്ഥാനില്‍ വച്ചാണ് ഉത്കര്‍ഷ് മരണപ്പെട്ടത്. രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയാണ്. ഷിംകെന്‍റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് കൂട്ടുകാര്‍ പറയുന്നു.പുതിയ ഡ്രസ് വാങ്ങാന്‍ പണം തരണമെന്നാണ് അവസാനമായി വിളിച്ചപ്പോള്‍ മകന്‍ പറഞ്ഞതെന്ന് മാതാപിതാക്കള്‍. മികച്ച ഒരു അത്‌ലറ്റായിരുന്ന ദേശീയ– സംസ്ഥാന തലത്തില്‍ സ്പോര്‍ട്സില്‍ ഒട്ടേറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഉത്കര്‍ഷ്. ഹോമിയോപതി ഡോക്ടറാണ് ഉത്കര്‍ഷിന്‍റെ പിതാവ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉത്കര്‍ഷിന്‍റെ ബന്ധുക്കള്‍ കസാഖ്സ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories