Share this Article
News Malayalam 24x7
സല്‍മാന്‍ ഖാന്‍ ചിത്രം 'ടൈഗര്‍ 3'യ്ക്ക് ബോക്‌സ് ഓഫീസില്‍ റെക്കോർഡ് കളക്ഷന്‍
Salman Khan film 'Tiger 3' record  box office collection

സല്‍മാന്‍ ഖാന്‍ ചിത്രം 'ടൈഗര്‍ 3'യ്ക്ക്  ബോക്‌സ് ഓഫീസില്‍ റെക്കോർഡ്  കളക്ഷന്‍. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടിയോടാണ് അടുത്തിരിക്കുന്നത്.  ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ടൈഗര്‍ 3 ആദ്യ ദിവസം തന്നെ 95.23 കോടി നേടിയ ചിത്രം രണ്ടാം ദിവസം 88.16 കോടിയും, മൂന്നാം ദിവസം 67.34 കോടിയും നേടി ഇപ്പോള്‍ ആഗോളതലത്തില്‍ 31.54 കോടിയിലെത്തിയിരിക്കുകയാണ്.

ഇതോടെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 282.27 കോടി രൂപയില്‍ എത്തി. ഇതിനോടകം മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രേവതിയും ടൈഗര്‍ 3-യില്‍ പ്രധാനവേഷത്തിലുണ്ട്. കൂടാതെ കുമുദ് മിശ്ര, വിശാല്‍ ജേത്വ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories