Share this Article
KERALAVISION TELEVISION AWARDS 2025
പവർ ഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്, പവർ ഗ്രൂപ്പ് കാരണം 9 സിനിമകളിൽനിന്ന് മാറ്റിനിർത്തപ്പെട്ടുവെന്ന് നടി ശ്വേതാ മേനോൻ
വെബ് ടീം
posted on 24-08-2024
1 min read
actress swetha menon

തിരുവനന്തപുരം:  പവർ ഗ്രൂപ്പ് കാരണം ഒൻപത് സിനിമകളിൽനിന്നു മാറ്റിനിർത്തപ്പെട്ടെന്ന് നടി ശ്വേതാ മേനോൻ.പവർ ഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം വൈകിപ്പിച്ചു. രഞ്ജിത്തിനെതിരായ ആരോപണം ഞെട്ടിപ്പിച്ചെന്നും ശ്വേത പറഞ്ഞു.

സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു കർശനമായ നിയമം വരണം. ഹേമ കമ്മറ്റി റിപ്പോർട്ട് അഞ്ചുവർഷം വൈകിപ്പിച്ചെന്നും ശ്വേത പറഞ്ഞു.

എന്റെ അടുത്ത് ആരും വന്നിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാം. പരാതി പറഞ്ഞാൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തത്. വനിതാ പ്രാതിനിധ്യമുള്ള എന്റെ സിനിമയെ ഒതുക്കാൻ ചിലർ ശ്രമിച്ചുവെന്നും ശ്വേത പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories