Share this Article
News Malayalam 24x7
'എബ്രഹാം ഓസ്ലര്‍' ഒടിടിയിലേക്ക്
'Abraham Ozler' to OTT

ജയറാം നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'എബ്രഹാം ഓസ്ലര്‍' ഒടിടിയിലേക്ക്. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 20 മുതല്‍ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

ഒരിടവേളക്ക് ശേഷം മലയാളത്തില്‍ റിലീസിനെത്തിയ ജയറാം ചിത്രത്തിന് തിയറ്ററുകളില്‍ ആദ്യംദിവസം തന്നെ അതിഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്ലറില്‍ പ്രേഷകര്‍ക്ക് കാണാനാവുക.

ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫീസറായ ഓസ്ലറിന് മുന്നില്‍ ഒരു സീരിയല്‍ കില്ലര്‍ പ്രത്യക്ഷപടെുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം.കഥയിലെ നിര്‍ണായക കഥാപാത്രവുമായി എത്തുന്ന മമ്മൂട്ടിയുടെ സര്‍പ്രൈസ് വേഷവും പ്രേഷകരെ ആവേഷത്തിലാഴ്ത്തും.

ഇനോഷണല്‍ ക്രൈം ഡ്രാമയാണ് ചിത്രം.നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും മിഥുന്‍ മാനുവല്‍ തോനസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories