‘കൂടെവിടെ’ സീരിയലിലൂടെ ശ്രദ്ധ നേടിയ നടി പ്രാർത്ഥനയ്ക്കൊപ്പം ‘With ma pondattii...’ എന്ന കുറിപ്പോടെ പൂമാല ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത മോഡലും നടിയുമായ ആൻസിയയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ ആശംസകളുടെ പ്രവാഹമാണ്. സംഭവം ഇതെന്താണ് എന്ന ചോദ്യങ്ങളും ഉണ്ട്. അമ്പല നടയിൽ വച്ച് താലി ചാർത്തിയും പരസ്പരം മാല അണിഞ്ഞും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയും ആണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന വിഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്.
'ഞാൻ എന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചു. ടോക്സിക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധമെന്നും' പ്രാർത്ഥന കുറിച്ചു.ഒരു മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും കൂടിയാണ് ആൻസിയ. പ്രാർത്ഥനയും മോഡലിംഗ് രംഗത്തു നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തിയത്.