Share this Article
KERALAVISION TELEVISION AWARDS 2025
ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി ഫാലിമി
Falimi was a huge hit at the box office

ബേസില്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം മികച്ച വിജയമാണ് നേടിയിരിക്കുതെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. 

ജഗദീഷ്, മഞ്ജു പിള്ള, മീനാരാജ് തുടങ്ങിയവരും ബേസില്‍ ജോസഫിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയ ഫാലിമി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടിയത് ഒരു കോടിയില്‍ അധികമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അങ്കിത് മേനോനാണ് ഫാലിമിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബബ്ലു അജുവാണ് ഫാലിമിയുടെ ഛായാഗ്രാഹണം. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഫാലിമിയുടെ ഒടിടി റിലീസ്.

'ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്നതാണ് 'ഫാലിമി'. ഫാലിമിക്കായി സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാതാവാകുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.'ഫാലിമി'യുടെ മേക്കപ്പ് സുധി സുരേന്ദ്രന്‍. കോസ്റ്റും ഡിസൈനര്‍ വിശാഖ് സനല്‍കുമാര്‍. ബേസില്‍ നായകനായെത്തുന്ന ഫാലിമി എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് പി സി സ്റ്റണ്ട്‌സ്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത് എന്നിവരുമാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories