Share this Article
News Malayalam 24x7
ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് ഈ മാസം 30 ന് പ്രഖ്യാപിക്കും
The release of Aadujeevitham  will be announced on 30th of this month

മലയാള സിനിമ പ്രേക്ഷകര്‍  ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന  ചിത്രങ്ങളിലൊന്നാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍  ഒരുങ്ങിയ ആടുജീവിതം.  ചിത്രത്തിന്റെ റിലീസ് തീയ്യതി ഈ മാസം 30 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.  

വൈകിട്ട് നാല് മണിക്ക് പ്രഖ്യാപിക്കുമെന്നാണ്  പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍  പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍  പറയുന്നത്.  ബെന്യാമിന്‍്‌റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. പ്രതീക്ഷയെ പുനര്‍നിര്‍വചിക്കുന്നു എന്നാണ് റിലീസ് തീയ്യതി പ്രഖ്യാപനത്തേക്കുറിച്ചുള്ള വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്.  നജീബ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍  പൃഥ്വിരാജ്  വേഷമിടുന്നത്. 

ചിത്രത്തിന് വേണ്ടിപൃഥ്വിരാജ് ചെയ്ത് മേക്കോവര്‍ ഏറെ പ്രശംസ നേടിയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്.  പാന്‍  ഇന്ത്യന്‍  ചിത്രമായിട്ടാണ് ആടു ജീവിതം എത്തുക.  അമല പോളാണ് ചിത്രത്തില്‍  നായികയായി എത്തുന്നത്.  എ.ആര്‍  റഹ്‌മാന്‍  സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍  കെ. എസ് സുനിലാണ് ഛായാഗ്രാഹകന്‍. 2018 ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2022 ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ചിത്രം എന്ന് പുറത്തെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories