Share this Article
KERALAVISION TELEVISION AWARDS 2025
ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉടല്‍ ഒടിടിയിലേക്ക്
UDAL movie will be shown on OTT

രതീഷ് രഘുനന്ദന്‍ സംവിധാനംചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം  ഉടല്‍ ഒടിടിയിലേക്ക്.ഒരു ചെറിയ ഗ്രാമത്തിലെ വീട്ടില്‍ ഒറ്റരാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രതാന ഇതിവൃത്തം. 

തീയറ്റര്‍ റിലീസിനുശേഷം ഏകദേശം ഒന്നര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രഘുനന്ദന്റെ ചിത്രം ഉടല്‍ ഈ മാസം 31ന് ഒടിടിയില്‍ എത്തുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സൈന പ്ലേ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. തീയറ്ററുകളില്‍ മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ഉടലിന് കൂടുതല്‍ പ്രേക്ഷകരിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. മറ്റ് ഭാഷകളിലേക്ക്  ചിത്രം റീമേക്ക് ചെയ്യുന്നതിനാലാണ് ഉടലിന്റെ ഒടിടി റിലീസ് വൈകുന്നതെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയും എഡിറ്റ് നിഷാദ് യൂസഫുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വില്യം ഫ്രാന്‍സിസാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories