കോയി മില്‍ഗയാ എന്ന ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം റിലീസ് ചെയ്തിട്ട് ഇരുപത് വര്‍ഷം പിന്നിട്ടു. 2003 ഓഗസ്റ്റ് എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്.ഹൃത്വിക് റോഷനെ കേന്ദ്രകഥാപാത്രമാക്കി പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രമാണ് കോയി മില്‍ഗയാ.
പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണിത്. രോഹിത് മെഹ്‌റ എന്ന ചെറുപ്പക്കാരന്‍ മരണപ്പെട്ട തന്റെ പിതാവിന്റെ കണ്ടുപിടുത്തം ഉപയോഗിച്ച് അന്യഗ്രഹ ജീവിയായ ജാദൂവുമായി ബന്ധം സ്ഥാപിക്കുന്നതും അവര്‍ തമ്മിലുള്ള സൗഹൃദം വളരും തോറും ചെറുപ്പക്കാരന് അസാധാരണമായ കഴിവുകള്‍ ലഭിക്കുന്നതുമാണ് കോയിമില്‍ഗയയുടെ ഇതിവൃത്തം. പ്രീതി സിന്റ നിഷസലൂജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ചിത്രത്തിന്റെ കളക്ഷന്‍ 35 കോടിയിലധികമായിരുന്നു. ഹൃത്വിക് റോഷനെ കൂടാതെ പ്രീതി സിന്റ,രേഖ,പ്രേം ചോപ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോയി മില്‍ഗയാ, ഇഥര്‍ ചലാ മെയിന്‍ ഉതര്‍ ചലാ, ജാദൂ ജാദൂ തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റി. രാകേഷ് റോഷന്‍, ഹണി ഇറാനി, സച്ചിന്‍ ഭൗമിക് എന്നിവരാണ് രചന നിര്‍വ്വഹിച്ചത്. യഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ നിര്‍മാണം