Share this Article
News Malayalam 24x7
നടി സഞ്ജിത ഉഗാലെ തൂങ്ങിമരിച്ച നിലയിൽ, സുശാന്തിന്റെ ഓർമനാളിൽ മറ്റൊരു താരവിയോഗം കൂടി
വെബ് ടീം
posted on 15-06-2026
1 min read
sanchita

നളസോപാര: യുവനടി സഞ്ജിത ഉഗാലെയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ജൂൺ 14-നാണ് സംഭവം. നിരവധി ജനപ്രിയ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. കുങ്കും ഭാഗ്യ എന്ന പരമ്പരയാണ് സഞ്ജിതയെ പ്രശസ്തയാക്കിയത്.  കൂടാതെ 'സജൻ ഘർ', 'ഡിൽവാലി ദുൽഹ ലേ ജായേഗി', 'വാഗ്ലെ കി ദുനിയ' തുടങ്ങിയ പരമ്പരകളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ബോളിവുഡ് നടൻ  സുശാന്ത് രാജ്പുത് മരിച്ച അതേ ദിവസത്തിൽ തന്നെയാണ് സഞ്ജിതയും ജീവനൊടുക്കിയത് എന്നത് ആരാധകരെ അമ്പരിപ്പിക്കുകയാണ്‌.2020 ജൂൺ 14നാണു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories