മുംബൈ: ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിത പങ്കാളി. മുംബൈയിലെ ഡോംബിവല്ലിയിൽ വച്ചായിരുന്നു വിവാഹം. വെള്ള നിറത്തിലെ ഗൗൺ ധരിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നുവരുന്ന റിമിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
അടുത്തിടെയാണ് താൻ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ റിമി പങ്കുവച്ചത്. 'ദൈവം ഞങ്ങളുടെ കഥ എഴുതി, സ്‌നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; വൈകാതെ ഞങ്ങള്‍ ഞങ്ങളുടെ എന്നെന്നേക്കുമുള്ള ജീവിതം ആരംഭിക്കും.
അവന്‍റെ സമയക്രമത്തില്‍ വിശ്വസിച്ചും അവന്‍റെ അനുഗ്രഹങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചും മനോഹരമായ ആ പുതിയ തുടക്കത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു.- എന്നാണ് വിവാഹത്തിന് മുൻപ് ലിബിന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആരാധകരാണ് റിമിയ്ക്കും ലിബിനും വിവാഹ ആശംസകൾ നേരുന്നത്.