Share this Article
News Malayalam 24x7
നാളെ വിവാഹം നടക്കാനിരിക്കെ ലീവ് നൽകിയില്ല; എസ്ഐആർ സൂപ്പർവൈസർ ജീവനൊടുക്കി
വെബ് ടീം
posted on 25-11-2025
1 min read
sir-supervisor-commits-suicide

ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ജീവനൊടുക്കി. ഫത്തേപ്പൂർ ജില്ലയിലെ റവന്യൂ ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ജീവനൊടുക്കിയത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെ ലീവ് ചോദിച്ചിട്ടും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.ഇന്ന് എസ്ഐആർ ഡ്യൂട്ടിക്കിടെ ജാവനൊടുക്കാൻ  ശ്രമിച്ച ബിഎൽഓയും മരിച്ചിരുന്നു.

ഉത്തർപ്രദേശ് ​ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോ​ഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ജീവനൊടുക്കാൻ  ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. എസ്ഡിഎം, ബിഡിഓ എന്നിവരുടെ കടുത്ത സമ്മർദം ഉണ്ടെന്ന് വിപിൻ യാദവ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories