Share this Article
News Malayalam 24x7
നടൻ ബൈജുവിന്‍റെ മകള്‍ വിവാഹിതയായി/VIDEO
വെബ് ടീം
posted on 05-04-2024
1 min read
actor baiju daughter marriage

തിരുവനന്തപുരം: നടൻ ബൈജു സന്തോഷിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്തു.

ഷാജി കൈലാസ്, ആനി, സോന നായർ, കാർത്തിക, മേനക, സുരേഷ് കുമാർ, പ്രിയദർശൻ, ഭാഗ്യലക്ഷ്മി, മണിയൻ പിള്ള രാജു സുരേഷ് ​ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി. എംപി രാജേഷ് ചന്ദ്രശേഖറും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

വിവാഹത്തിന്റെ വിഡിയോ അദ്ദേഹം തന്റെ എക്സിലൂടെ പങ്കുവെച്ചു. ബൈജു, രഞ്ജിത ദമ്പതികളുടെ മകൾ ഐശ്വര്യ ഡോക്ടർ ആണ്. വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാവുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories