Share this Article
News Malayalam 24x7
'മലൈക്കോട്ടൈ വാലിബന്റെ 'ടീസറിനെ വരവേൽക്കാനൊരുങ്ങി മോഹൻലാൽ ആരാധകർ
Mohanlal fans are ready to welcome the teaser of 'Malaikottai Valiban'

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബന്‍'. സിനിമയുടെ ചുരുക്കം ചില പോസ്റ്ററുകള്‍ മാത്രേമേ  ഇതുവരെ ആരാധകര്‍ക്ക് മുന്‍പിലെത്തിയിട്ടുള്ളു. ചിത്രത്തിന്റെ ടീസര്‍ ഈ മാസം ആറിന്  റീലീസ് ചെയ്യും.

സിനിമയുടെ ടീസര്‍ ഈ മാസം ആറിന് വൈകിട്ട് അഞ്ചുമണിക്ക് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളിലൂടെയാണ് അറിയിച്ചത്. ടീസറില്‍ എന്തായിരിക്കും ഒളപ്പിച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.  മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി,  രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്ക് പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി.എസ്. റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories