Share this Article
News Malayalam 24x7
നാലാമതും വിവാ​ഹിതയാകുന്നതായി നടി; സേവ് ദ് ഡേറ്റ് ചിത്രവുമായി വനിത വിജയകുമാർ
വെബ് ടീം
posted on 02-10-2024
1 min read
ACTRESS VANITHA VIJAYAKUMAR

നടിയും യൂട്യൂബ് വ്ലോ​ഗറുമായ വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു.വനിത തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സേവ് ദ് ഡേറ്റ് ചിത്രവും വനിത പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിനാണ് വിവാഹം. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറായി മാറി.ബിഗ് ബോസ് സീസൺ 6 ൽ മത്സരാർഥിയായിരുന്നു. 

2020 ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേർപിരിയുന്നത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച ആ വിവാഹബന്ധം അഞ്ചു മാസം മാത്രമേ നീണ്ടു നിന്നുള്ളു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ. ആദ്യത്തെ രണ്ടു വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്.2000 ത്തിലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007–ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ടു കുട്ടികൾ. അതേ വർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 ൽ ഇവർ വിവാഹമോചിതരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories