Share this Article
Union Budget
മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്‌വാദ് അന്തരിച്ചു
വെബ് ടീം
18 hours 49 Minutes Ago
1 min read
vikram

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ വിക്രം ഗെയ്ക്‌വാദ്അന്തരിച്ചു. 61 വയസ്സായിരുന്നു. ബി.പി പ്രശ്നങ്ങൾ കാരണം മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ പവായിലെ ഹിരാനന്ദാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഏകദേശം 8:30 തോടെയായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു.

ഗെയ്ക്‌വാദിന്റെ അന്ത്യകർമങ്ങൾ ദാദറിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും.83, ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, പൊന്നിയിൻ സെൽവൻ, ശകുന്തള ദേവി, തൻഹാജി: ദി അൺസങ് വാരിയർ, സഞ്ജു, ദംഗൽ, പി.കെ, 3 ഇഡിയറ്റ്സ്, ഓംകാര, ബാലഗന്ധർവ, കത്യാർ കൽജത് ഗുസാലി, ഓ കാതൽ കൺമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ വിക്രം ഗെയ്ക്വാദ് പ്രവർത്തിച്ചിട്ടുണ്ട്. 2012-ൽ വിദ്യ ബാലൻ അഭിനയിച്ച 'ഡേർട്ടി പിക്ചർ' എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് നേടിയത്. 2014-ൽ ബംഗാളി ചിത്രമായ 'ജാതീശ്വറി'ലുടെയും ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories