രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് എത്തിയതും ഇന്ത്യ സഖ്യവും ഒക്കെയാണ് ഇപ്പോൾ ഇന്ത്യയിൽ സംസാര വിഷയം. ഇതിനിടയിൽ രാഹുലിന്റെ വിവാഹ കാര്യം ഇടയ്ക്ക് വൈറൽ ആകാറുണ്ട്. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയോട് രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് ഒരു ആരാധകന്‍ ചോദിക്കുന്നതും അതിന് ഇവര്‍ നല്‍കിയിരിക്കുന്ന മറുപടിയും ഇപ്പോള്‍ തരംഗം തീര്‍ക്കുകയാണ്.
പൗരഷ്പുര്‍–2 എന്ന വെബ്സീരിസിന്റെ പ്രൊമോഷനെത്തിയപ്പോഴാണ് നടിയോട് ആരാധകന്റെ ചോദ്യം. രാഹുലിനെ വിവാഹം കഴിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞ ഷെര്‍ലിന്‍ ഒരു നിബന്ധന വച്ചു. വിവാഹശേഷം തന്റെ പേര് മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം രാഹുല്‍ എന്നോ ഗാന്ധിയെന്നോ ചേര്‍ക്കില്ല. ചോപ്ര എന്നുതന്നെ തുടരും. അത് മാറ്റാന്‍ താന്‍ തയ്യാറാകില്ലെന്നാണ് നടി നല്‍കിയ മറുപടി.