മുണ്ടുമടക്കി, റെയ്‌ബാൻ വച്ച ജയസൂര്യയെ കാണാൻ ലാലേട്ടൻ വന്നു; വൈറലായി കത്തനാറിന്റെ സെറ്റിലെ അപൂർവ കാഴ്ച . മുണ്ടുമടക്കി, റെയ്‌ബാൻ വച്ച് ലാലേട്ടനെയാണ് നമ്മുക്ക് ഏറെ സുപരിചിതം. പക്ഷെ ഇവിടെ ആ ലുക്കിലുള്ളത് ജയസൂര്യയാണ്. തൊട്ട് അരികിൽ മോഹൻലാലുണ്ട് പക്ഷെ വേഷം പാന്റും ഷർട്ടുമാണെന്നേയുള്ളൂ. ജയസൂര്യയുടെ പുതിയ സിനിമയുടെ സെറ്റിൽ സർപ്രൈസ് സന്ദർശനത്തിന് വന്നതാണ് മോഹൻലാൽ.
ചിത്രങ്ങൾ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടതോടെ ആരാധകർ അത് ഏറ്റെടുത്തിരിക്കുകയാണ്.തന്റെ സിനിമയുടെ സെറ്റിൽ എത്തിയതിനു ജയസൂര്യ മോഹൻലാലിനോട് നന്ദി അറിയിച്ചുകൊണ്ട് ഷെയർ ചെയ്ത ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്.ഹോം' സിനിമയുടെ സംവിധായകൻ റോജിൻ തോമസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിൻന്റെ ടീസർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പ്രമേയവുമായി ചേർന്നുപോകുന്ന തരത്തിലെ ദൃശ്യങ്ങളായിരുന്നു ഈ ടീസറിന്റെ ഉള്ളടക്കം. അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാത്തനാരി നുണ്ട്.