Share this Article
News Malayalam 24x7
എട്ടിൽ 7 ജയം, രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടാനൊരുങ്ങി കേരള കോൺഗ്രസ്
വെബ് ടീം
posted on 05-05-2026
1 min read
kerala congress

തൊടുപുഴ: മത്സരിച്ച എട്ട് സീറ്റിൽ ഏഴും നേടിയുള്ള തകർപ്പൻ ജയത്തിന്റെ പിൻബലത്തിൽ രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടാനൊരുങ്ങി കേരള കോൺഗ്രസ്. മോൻസ് ജോസഫിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇന്നലെ രാത്രി പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ നിയുക്ത എംഎൽഎമാർ യോഗം ചേർന്നു. ഈയാഴ്ച കോട്ടയത്ത്‌ ചേരുന്ന യോഗത്തിൽകൂടുതൽ തീരുമാനങ്ങളെടുക്കും.സീറ്റ് വിഭാജനത്തിൽ വിട്ടുവീഴ്ച ചെയ്തതുൾപ്പെടെ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. മോൻസ് ജോസഫ്, അപു ജോൺ ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരാണ് മന്ത്രിസ്ഥാനങ്ങളിലേക്ക് കേരള കോൺഗ്രസിന്റെ പരിഗണനയിലുള്ളത്.

കഴിഞ്ഞതവണ 5 സീറ്റ് ലഭിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തിന് എൽഡിഎഫ് ഒരു മന്ത്രിസ്ഥാനവും ചീഫ് പദവിയും നൽകിയിരുന്നു. ഇക്കാര്യവും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories