Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രി എം ലിജു കൂടിക്കാഴ്ച നടത്തും
Kerala Excise Minister M Liju to Meet Chief Minister

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ സമ്മേളനത്തിനിടെ സഭയിലാകും കൂടിക്കാഴ്ച നടക്കുക.

നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എക്സൈസ് വകുപ്പുമായി കൂടിയാലോചിക്കാതെയാണ് കൈക്കൊണ്ടതെന്ന അതൃപ്തി വകുപ്പിനുള്ളിൽ ശക്തമാണ്. വകുപ്പ് മന്ത്രിപോലും അറിയാതെ ഇത്തരമൊരു പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുത്തിയതിലുള്ള വിയോജിപ്പ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെ നേരിട്ടറിയിക്കുമെന്നാണ് സൂചന.


ബജറ്റ് പ്രഖ്യാപനത്തിനെതിരെ ഭരണ മുന്നണിക്കുള്ളിൽ നിന്നുതന്നെ കടുത്ത എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാവ് വി.എം. സുധീരൻ ഈ തീരുമാനത്തെ എതിർത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ശക്തമായി എതിർത്ത ഈ വിഷയം ബജറ്റിൽ ഉൾപ്പെടുത്തിയതിലാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുള്ളത്.


നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഇന്നത്തെ സഭാ നടപടികൾക്ക് ശേഷമായിരിക്കും മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories