Share this Article
News Malayalam 24x7
കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല
KEAM Exam Result Postponed

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന കീം (KEAM) പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയ പരീക്ഷാഫലം കൂടി പരിഗണിച്ച ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ പുനർമൂല്യനിർണ്ണയ ഫലം പുറത്തുവിട്ടത്. ഈ മാർക്കുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും പുതിയ ഫലപ്രഖ്യാപനം. കീം പരീക്ഷയ്ക്കുള്ള മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയറിയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഫലപ്രഖ്യാപനം മാറ്റിവെക്കാൻ തീരുമാനിച്ചത്. ഫലപ്രഖ്യാപനത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മാർക്ക് സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories