Share this Article
News Malayalam 24x7
അയോധ്യ സംഭാവന തട്ടിപ്പ് കേസ്; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് SIT സമര്‍പ്പിച്ചു
Ayodhya

അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ടാണ് എസ്‌ഐടി റിപ്പോർട്ട് കൈമാറിയത്. കേസിലെ അന്തിമ റിപ്പോർട്ട് വരും ഞായറാഴ്ച സമർപ്പിക്കും.

കുംഭമേള നടന്ന കാലയളവിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നതെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്രത്തിലെ ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് അന്വേഷണസംഘം നിർദ്ദേശിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ കീഴിൽ നടന്ന വിവിധ ഭൂമി ഇടപാടുകളും നിലവിൽ എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്.


അതേസമയം, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കർസേവകൻ ഉൾപ്പെടെ മൂന്ന് പേർ നൽകിയ പരാതി അയോധ്യ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. കൂടാതെ, ക്ഷേത്രത്തിലെ സംഭാവന ശേഖരത്തിൽ നിന്നും 60 കിലോയോളം വെള്ളിക്കട്ടകൾ കാണാതായതായും എസ്‌ഐടി കണ്ടെത്തി. ഈ വെള്ളിക്കട്ടകൾ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട യാതൊരുവിധ രേഖകളും നിലവിൽ ക്ഷേത്ര അധികൃതരുടെ പക്കൽ ലഭ്യമല്ലെന്ന ഗുരുതരമായ വിവരവും റിപ്പോർട്ടിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories