Share this Article
News Malayalam 24x7
ചലച്ചിത്ര നിർമാതാവ് ആർ.ബി.ചൗധരി വാഹനാപകടത്തിൽ മരിച്ചു
വെബ് ടീം
posted on 05-05-2026
1 min read
RB CHOUDHARY

പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ 'സൂപ്പർ ഗുഡ് ഫിലിംസി'ന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

നിർമാതാവ് ഗുഡ്‌നൈറ്റ് മോഹനുമായി ചേർന്ന് 'സൂപ്പർ' എന്ന ബാനറിൽ സിനിമകൾ നിർമിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞപ്പോൾ, പഴയ ബാനറിലെ 'സൂപ്പർ' എന്ന വാക്കിനൊപ്പം 'ഗുഡ്' എന്ന് കൂടി ചേർത്ത് അദ്ദേഹം സൂപ്പർ ഗുഡ് ഫിലിംസ് എന്ന സ്വന്തം നിർമാണക്കമ്പനി ആരംഭിച്ചു.

കെ.എസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിർ’ (1990) എന്ന ചിത്രവും ചൗധരി നിർമിച്ചു. ചേരൻ പാണ്ടിയൻ (1991), ഊർ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), കീർത്തിചക്ര (2006), മാരീസൻ (2025) തുടങ്ങിയവ ആർ.ബി.ചൗധരി നിർമിച്ച ചിത്രങ്ങളാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories