Share this Article
News Malayalam 24x7
തുടക്കത്തിന് തകർപ്പൻ വിസ്മയസമ്മാനം; ജൂഡിന് മൂന്നര ലക്ഷത്തോളം വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര
വെബ് ടീം
posted on 05-08-2026
1 min read
JUDE

തുടക്കം സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സ്‌നേഹസമ്മാനവുമായി നിർമാതാവും മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര മോഹൻലാൽ. മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് സുചിത്രയുടെ സമ്മാനം. സംവിധായകൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിനൊപ്പമാണ് വാച്ച് സമ്മാനമായി ലഭിച്ച കാര്യം വെളിപ്പെടുത്തിയത്.'അവർ മറ്റുള്ളവർക്ക് അമ്മയും മകളുമായിരിക്കാം, എന്നാൽ എനിക്കെന്നും ചേച്ചിയും അനിയത്തിയുമായിരിക്കും. രണ്ടാമത്തെ ഫോട്ടോ, തുടക്കം കണ്ട സുചിച്ചേച്ചി എനിക്ക് സമ്മാനിച്ചതാണ്. ഞാനെന്നും ഇത് നിധിയായി കൊണ്ടുനടക്കും. സ്‌നേഹത്തിനും പ്രോത്സാഹനത്തിനും അവിസ്മരണീയമായ ഓർമയ്ക്കും പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി', ജൂഡ് കുറിച്ചു.സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജൂഡിന്റെ കുറിപ്പ്. തുടക്കം സെറ്റിൽനിന്നുള്ള ചിത്രമാണ് സംവിധായകൻ പങ്കുവെച്ചത്. ഒപ്പം സുചിത്ര തനിക്ക് സമ്മാനിച്ച വാച്ചിന്റെ ചിത്രവും ജൂഡ് പങ്കുവെച്ചിട്ടുണ്ട്.

സ്വിസ് വാച്ച് നിർമാണക്കമ്പനിയായ ബൗം ആൻഡ് മേഴ്‌സിയറിന്റെ ഓട്ടോമാറ്റിക് വാച്ചിന്റെ ചിത്രമാണ് ജൂഡ് പങ്കുവെച്ചത്. റിവേര മോഡലിലുള്ളതാണ് വാച്ച്. ഈ മോഡലിന് ഇന്ത്യൻ രൂപയിൽ മൂന്നര ലക്ഷത്തോളം വിലവരും.

വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' വെള്ളിയാഴ്ച തീയേറ്ററിലെത്തും. ബുക്കിങ് ബുധനാഴ്ച ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories