Share this Article
News Malayalam 24x7
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യ ടീസര്‍ പുറത്തിറക്കി
The first teaser of Malaikottai Valiban has been released


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യ ടീസര്‍ പുറത്ത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേഗതയും ചിത്രത്തിനുണ്ട്.

സൂപ്പര്‍ ലുക്കിനൊപ്പം തകര്‍പ്പന്‍ ഡയലോഗുമായാണ് മോഹന്‍ാലല്‍ നായകനായ മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസറാണ് അണിയര പ്രവപര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. 'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം'' എന്ന് തുടങ്ങി മോഹന്‍ലാലിന്റെ ശബ്ദവും ഇന്നു വരെ കാണാത്ത വേഷത്തിലെത്തുന്ന ലാലിന്റെ ലുക്കും ആരാധരെ ആവേശത്തിലാഴ്ത്തുകയാണ്. പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളും പശ്ചാത്തല സംഗീതവും ഇതിനോടകം ആരാധകഹൃദയം കീഴടക്കിയിട്ടുണ്ട്. ടീസര്‍ പുറത്തിറങ്ങി മിനുറ്റുകള്‍ക്കകംതന്നെ ആയിരത്തിലധികം ആളുകളാണ് കണ്ടത്.

ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സരിഗമപ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം ഡബ്ബ് ചെയ്താണ് ചിത്രം റിലീസിനൊരുങ്ങുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേഗതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള യൂഡ്ലി ഫിലിംസിന്റെ ആദ്യ പ്രോജക്ട് കൂടിയാണിത്. പീരിയഡ് ഡ്രാമയായ മലൈക്കോട്ടൈ വാലിബന്‍ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ  ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലൈക്കോട്ടൈ വാലിബന്‍ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories