Share this Article
News Malayalam 24x7
വിപിൻ ഫെഫ്കയിലെ മെമ്പറല്ല; താൻ തല്ലിയിട്ടില്ല; കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു;കേസുമായി മുന്നോട്ട് പോകുമെന്ന് ഉണ്ണി മുകുന്ദൻ
വെബ് ടീം
posted on 31-05-2025
1 min read
unni mukundan

കൊച്ചി: വേറെ ഒരു നടനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ. ടോവിനോ നല്ല സുഹൃത്ത് ആണ്. ഞാൻ അഭിനയിക്കാത്ത സിനിമ പോലും പ്രൊമോട്ട് ചെയ്യാറുണ്ട്.വിപിൻ പറഞ്ഞ ഓരോ കാര്യങ്ങളും ഞാൻ നിഷേധിക്കുന്നു.വിപിനെ താൻ തല്ലിയിട്ടില്ല. വാക്കു തർക്കത്തെ തുടർന്ന്  വിപിന്റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു. വിപിൻ ഫെഫ്കയിലെ മെമ്പർ അല്ല.രണ്ടാഴ്ച മുൻപ് ഒരു സ്ത്രീയുടെ ഫോൺ വന്നിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളതായിരുന്നു. അറിയാത്ത നമ്പറായതിനാല്‍ ഞാന്‍ അതിനെ മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ എനിക്ക് പരിചയമുള്ള മൂന്നാലുപേരുടെ പേരുകള്‍ ഇവര്‍ എടുത്തുപറഞ്ഞു. അതിലൊന്നു വിപിന്റെ പേരായിരുന്നു. എന്റെ അടുത്ത സുഹൃത്തിന്റെ പേരും പറഞ്ഞിരുന്നു. ഉടനേ ഇവര്‍ രണ്ടുപേരോടും ഞാന്‍ വിളിച്ച് വിവരം പറഞ്ഞു. ഈ വിവരങ്ങള്‍ ഡി.ജി.പിയോട് പങ്കുവെച്ചിട്ടുണ്ട്. വീണ്ടും ഒരാള്‍ എന്നെ വിളിച്ച് ഇത്തരത്തിലൊരു കാര്യം അറിയിച്ചു. അവര്‍ മലയാളത്തിലെ ഒരു പ്രധാനപ്പെട്ട നടിയാണ്. അവര്‍ക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും പറഞ്ഞു, പറഞ്ഞ കാര്യങ്ങളില്‍ എന്നെക്കുറിച്ചുള്ളത് എനിക്കുള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു. എന്റെ മാനേജര്‍ എന്ന് അവകാശപ്പെടുന്ന വിപിനാണ് ഈ കാര്യങ്ങള്‍ നടിയോട് പങ്കുവെച്ചത്'- ഉണ്ണിമുകുന്ദന്‍ പറഞ്ഞു.ഇതിനു മുൻപും ഇയാൾക്ക് എതിരെ ഒരു പ്രമുഖ നടി ഫെഫ്കയിൽ പരാതി നൽകിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്നും ഉണ്ണി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories