ആവേശം സിനിമയിൽ വില്ലനായെത്തിയ മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
തൃശൂർ സ്വദേശിയാണ് മിഥുൻ. നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേരുന്നത്. ആവേശത്തിൽ രങ്കന്റെ പിള്ളേരെ വിറപ്പിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ കഥാപാത്രമാണ് മിഥുൻ അവതരിപ്പിച്ച കുട്ടി.മോജിലും ജോഷിലും, റീൽസിലും ഒക്കെയായി സമൂഹ മാധ്യമങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്താണ് മിഥുൻ സിനിമയിലെത്തുന്നത്.