Share this Article
News Malayalam 24x7
‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ; ഇടവേള ബാബുവിന് പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആര്?, മത്സരം നടക്കും
വെബ് ടീം
posted on 19-06-2024
1 min read
mohanlal-elected-president-amma

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്  ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.

ഇടവേള ബാബു ഒഴിയുന്ന സ്ഥാനത്തേക്കാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍നിന്നാണ് ഇടവേളയെടുക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories