Share this Article
News Malayalam 24x7
എതിരില്ലാതെ എമ്പുരാൻ; മലയാളത്തിൽ ഏറ്റവും വലിയ ഓപ്പണിങ്; കളക്‌ഷൻ റെക്കോർഡ്
വെബ് ടീം
posted on 28-03-2025
1 min read
empuran

പ്രേക്ഷകരും ആരാധകരും അക്ഷമയോടെ കാത്തിരുന്ന ചിത്രം ഇന്നലെ പുലർച്ചെ തന്നെ റിലീസ് ചെയ്തപ്പോൾ ബോക്സ്ഓഫിസില്‍ ആദ്യദിനം തന്നെ ചരിത്രം സൃഷ്ടിച്ച് ‘എമ്പുരാൻ’. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കളക്‌ഷൻ നേടുന്ന മലയാള ചിത്രമായി സിനിമ മാറി. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കലക്‌ഷൻ തുക പുറത്തുവിട്ടിട്ടില്ല.മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്തിരുന്നു.

ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നികിന്റെ റിപ്പോർട്ട് പ്രകാരം മലയാളം പതിപ്പ് 19.45 കോടിയും തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായാണ് കണക്ക്.ഓവർസീസ് കലക്‌ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിങ് ആണ് എമ്പുരാന് ലഭിച്ചത്. യുകെയിലും ന്യൂസിലാൻഡിലും ഏറ്റവുമധികം ഓപ്പണിങ് കളക്‌ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories