നിവിന്‍ പോളി വീണ്ടും തമിഴില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിൽ നിവിന്‍ പോളിയെത്തുക വില്ലന്‍ വേഷത്തിൽ. അമരന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍റെ ഇരുപത്തിയഞ്ചാമത്തെ പടത്തിലായിരിക്കും നിവിന്‍ അഭിനയിക്കുക എന്നാണ് വിവരം. എസ്കെ 25 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്കര.ജിവി പ്രകാശ് കുമാറാണ് എസ്കെ 25 ന്‍റെ സംഗീതം എന്ന് ഇതിനകം പുറത്തുവന്ന വാര്‍ത്തയുണ്ട്.