Share this Article
News Malayalam 24x7
ULLU, Big Shots App, ALTT, Desiflix,Boomex,Navarasa Lite തുടങ്ങി 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം
വെബ് ടീം
posted on 25-07-2025
2 min read
ullu

ന്യൂഡൽഹി:  ഇരുപത്തിയഞ്ച്  ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിക്കാൻ ഉത്തരവിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതടക്കമുള്ള നിയമലംഘനങ്ങളുടെ പേരിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് പൊതുജനങ്ങൾക്കുള്ള ആക്സസ് തടയാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) ഇന്റർനെറ്റ് സേവന ദാതാക്കളോട് (ISP) നിർദ്ദേശിച്ചത്. ULLU, Big Shots App, ALTT, Desiflix തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിക്കുന്നത്.2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2021 ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങൾ എന്നിവ പ്രകാരം നിയമവിരുദ്ധമായ വിവരങ്ങളിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യുന്നതിനോ പ്രവർത്തനരഹിതമാക്കുന്നതിനോ ഇടനിലക്കാർ ഉത്തരവാദികളാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB) പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

ആക്ഷേപകരമായ പരസ്യങ്ങളും അശ്ലീല ഉള്ളടക്കവും പ്രസ്തുത പ്ലാറ്റ്ഫോമുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.ALTT, ULLU, ഡേസി ഫ്ലിക്സ്, ബിഗ് ഷോട്ട്‌സ് ആപ്പ്, ബൂമെക്‌സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ്, കങ്കൻ ആപ്പ്, ബുൾ ആപ്പ്, ജൽവ ആപ്പ്, വൗ എന്റർടൈൻമെന്റ്, ലുക്ക് എന്റർടൈൻമെന്റ്, ഹിറ്റ്‌പ്രൈം, ഫെനിയോ, ഷോഎക്‌സ്, സോൾ ടാക്കീസ്, അഡ്ഡ ടിവി, ഹോട്ട്എക്‌സ് വിഐപി, ഹൽചൽ ആപ്പ്, മൂഡ്‌എക്‌സ്, നിയോൺഎക്‌സ് വിഐപി, ഫുഗി, മോജ്‌ഫ്ലിക്‌സ്, ട്രിഫ്ലിക്‌സ് എന്നിവയാണ് നിരോധിച്ച ആപ്പുകൾ.2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67, സെക്ഷൻ 67A, 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 294, 1986-ലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ (നിരോധന) നിയമത്തിലെ സെക്ഷൻ 4 എന്നിവയുൾപ്പെടെ വിവിധ നിയമങ്ങളുടെ ലംഘനമാണ് പ്ലാറ്റ്ഫോമുകൾ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ഇന്ത്യയ്ക്കുള്ളിൽ ഈ വെബ്‌സൈറ്റുകളിലേക്കുള്ള പൊതു ആക്‌സസ് നീക്കം ചെയ്യാനോ സർക്കാർ ഇന്റർനെറ്റ് സേവന ദാതാക്കളോട് നിർദ്ദേശിച്ചത്.

ഏപ്രിലിൽ, ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, പ്ലാറ്റ്‌ഫോമുകൾ, ഐഎസ്‌പികൾ തുടങ്ങിയവയ്ക്കു നേരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

1


ULLU


2


ALTT (formerly ALTBalaji)


3


Desiflix


4


Big Shots App


5


Boomex


6


Navarasa Lite


7


Gulab App


8


Kangan App


9


Bull App


10


Jalva App


11


Wow Entertainment


12


Look Entertainment


13


Hitprime


14


Feneo


15


ShowX


16


Sol Talkies


17


Adda TV


18


HotX VIP


19


Hulchul App


20


MoodX


21


NeonX VIP


22


Fugi


23


Mojflix


24


Triflicks


25


ShowHit


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories